Uae
അറബ് ലീഗ് സമ്മേളനത്തിൽ യു എ ഇ പങ്കെടുത്തു
അറബ് ലീഗിലെ യു എ ഇയുടെ സ്ഥിരം പ്രതിനിധിയും ഈജിപ്തിലെ അംബാസഡറുമായ മറിയം അൽകഅബി രാജ്യത്തെ പ്രതിനിധീകരിച്ചു.

അബൂദബി|കെയ്റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് ചൊവ്വാഴ്ച ആരംഭിച്ച അറബ് ലീഗ് കൗൺസിലിന്റെ 163-ാമത് സമ്മേളനത്തിൽ യു എ ഇ പങ്കെടുത്തു. അറബ് ലീഗിലെ യു എ ഇയുടെ സ്ഥിരം പ്രതിനിധിയും ഈജിപ്തിലെ അംബാസഡറുമായ മറിയം അൽകഅബി രാജ്യത്തെ പ്രതിനിധീകരിച്ചു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, നിയമ, ഭരണപരമായ വിഷയങ്ങൾ ഉൾപ്പെടുന്ന അജണ്ടയിൽ സംയുക്ത അറബ് സഹകരണം ശക്തിപ്പെടുത്തൽ പ്രധാന വിഷയമായിരുന്നു.
ഫലസ്തീൻ പ്രശ്‌നം, ജറുസലേമിലെ ഇസ്റാഈലി അതിക്രമങ്ങൾ, ഫലസ്തീൻ ബജറ്റിനുള്ള പിന്തുണ, അറബ് ജലസുരക്ഷ, ഇസ്റാഈലിന്റെ ജല മോഷണം, സിറിയൻ ഗോലാൻ കുന്നുകളിലെ അധിനിവേശം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. ലിബിയ, യെമൻ, സുഡാൻ, സൊമാലിയ, ലെബനൻ, സിറിയ എന്നിവിടങ്ങളിലെ സംഭവവികാസങ്ങൾ, യു എ ഇയുടെ മൂന്ന് ദ്വീപുകളിലെ ഇറാൻ അധിനിവേശം തുടങ്ങിയ നിരവധി വിഷയങ്ങളും യോഗം പരിഗണിച്ചു.
---- facebook comment plugin here -----