Connect with us

Uae

ആഗോള സ്ഥാനം മെച്ചപ്പെടുത്തി യു എ ഇ പാസ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് പുറത്തിറക്കിയ ഈ വര്‍ഷത്തെ വേള്‍ഡ് പാസ്പോര്‍ട്ട് സൂചികയിലാണ് യു എ ഇ പാസ്‌പോര്‍ട്ട് മുന്‍ റാങ്കിംഗില്‍ 11-ാം സ്ഥാനത്ത് നിന്ന് മുന്നേറിയത്.

Published

|

Last Updated

ദുബൈ | യു എ ഇ പാസ്പോര്‍ട്ട് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ലോകത്ത് ഒമ്പതാം സ്ഥാനത്തെത്തി. ഇമിഗ്രേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് പുറത്തിറക്കിയ ഈ വര്‍ഷത്തെ വേള്‍ഡ് പാസ്പോര്‍ട്ട് സൂചികയിലാണ് യു എ ഇ പാസ്‌പോര്‍ട്ട് മുന്‍ റാങ്കിംഗില്‍ 11-ാം സ്ഥാനത്ത് നിന്ന് മുന്നേറിയത്.

പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ എത്തിച്ചേരാന്‍ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ചുള്ള ഏറ്റവും വിശ്വസനീയമായ വര്‍ഗീകരണമാണ് ഹെന്‍ലി സൂചിക. 199 പാസ്പോര്‍ട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉള്‍പ്പെടുത്തിയാണ് വര്‍ഗീകരണം തയ്യാറാക്കിയത്.

സിംഗപ്പൂരിന്റേതാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ അടക്കം നിരവധി രാജ്യങ്ങളുണ്ട്. ഇന്ത്യക്ക് 81-ാമത് സ്ഥാനമാണുള്ളത്.

 

Latest