Connect with us

Uae

യു എ ഇ; ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണങ്ങൾ കുറക്കാൻ പദ്ധതി

ജനസംഖ്യയുടെ 80 ശതമാനത്തെയും പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Published

|

Last Updated

ദുബൈ | ഹൃദയാഘാതവും പക്ഷാഘാതവും നേരത്തേ പ്രവചിക്കുന്നതിനും മരണനിരക്ക് മൂന്നിലൊന്നായി കുറക്കുന്നതിനുമായി യു എ ഇ പുതിയ ആരോഗ്യ പ്രോട്ടോക്കോൾ അവതരിപ്പിച്ചു. ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള സംരംഭം 2030 ആകുമ്പോഴേക്കും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ മരണനിരക്ക് 33 ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

“യുവർ പൾസ്’ എന്ന പേരിലുള്ള പദ്ധതിയുടെ ഫലങ്ങൾ മോഹാപ് പബ്ലിക് ഹെൽത്ത് സെക്ടർ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഹുസൈൻ അബ്ദുർറഹ്‌മാൻ അൽ റന്ത് പ്രഖ്യാപിച്ചു.
ജനസംഖ്യയുടെ 80 ശതമാനത്തെയും പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഫ്രെമിംഗ്ഹാം കാർഡിയോവാസ്‌കുലർ റിസ്‌ക് സ്‌കോർ വിലയിരുത്തിയാണ് അപകടസാധ്യത പ്രവചിക്കുക. 40 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ ഒരു പ്രത്യേക കാലയളവിൽ (സാധാരണയായി പത്ത് വർഷം) ഹൃദയാഘാതം അല്ലെങ്കിൽ സ്‌ട്രോക്ക് പോലുള്ള രോഗങ്ങൾ വികസിക്കുന്നതിനുള്ള സാധ്യത അളക്കാൻ ഡോക്ടർമാരെ സഹായിക്കുന്ന ഉപകരണമാണ് ഇത്. പ്രായം, കൊളസ്ട്രോളിന്റെ അളവ്, രക്തസമ്മർദം, പ്രമേഹം, പുകവലി ശീലങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് ഇത് വിലയിരുത്തുന്നത്. ഈ വിവരങ്ങൾ ഉപയോഗിച്ച്, അവർക്ക് ഹൃദയാഘാതം അല്ലെങ്കിൽ സ്‌ട്രോക്ക് സാധ്യത പ്രവചിക്കുകയും നടപടികൾ നിർദേശിക്കുകയും ചെയ്യും.

2023-24 ജൂൺ മുതൽ ആഗസ്റ്റ് വരെ നടത്തിയ ഈ ക്യാമ്പയിൻ 140,000 പൗരന്മാർക്കും താമസക്കാർക്കും പ്രയോജനം ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഹൃദയ സംബന്ധമായ അസുഖം യു എ ഇയിൽ മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. മറ്റ് വികസിത രാജ്യങ്ങളേക്കാൾ ഇവിടെ വളരെ നേരത്തെ തന്നെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.

Latest