Uae
യു എ ഇ പ്രസിഡന്റ് അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമുമായി കൂടിക്കാഴ്ച നടത്തി
മിതത്വവും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതില്‍ അല്‍ അസ്ഹറിന്റെ സുപ്രധാന ആഗോള പങ്കിനെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.
ബാക്കു| യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അല്‍ അസ്ഹറിലെ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് ത്വയ്യിബുമായി അസര്‍ബൈജാനില്‍ ബാക്കുവില്‍ കൂടിക്കാഴ്ച നടത്തി. കോപ് 29 കാലാവസ്ഥാ സമ്മേളനത്തിനെത്തിയാതായിരുന്നു ഇരുവരും. മിതത്വവും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതില്‍ അല്‍ അസ്ഹറിന്റെ സുപ്രധാന ആഗോള പങ്കിനെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് പ്രസിഡന്റ് നിരവധി രാഷ്ട്രത്തലവന്മാരുമായും നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. മൗറിറ്റാനിയ പ്രസിഡന്റ് മുഹമ്മദ് ഔള്‍ദ് ഗസൗനി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്, ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന്, ബോസ്നിയ ഹെര്‍സഗോവിന പ്രസിഡന്‍സി അംഗം സെല്ക്ക സിവിയാനോവിച്ച് എന്നിവര്‍ അവരില്‍ ഉള്‍പ്പെടുന്നു.