Uae
യു എ ഇ പ്രസിഡന്റ് എമിറേറ്റ്‌സ് ഭരണാധികാരികൾക്ക് ഇഫ്താർ ഒരുക്കി
ദുബൈയിലെ ശൈഖ് സായിദ് ഫാം യൂണിയൻ സൈറ്റായി പ്രഖ്യാപിച്ചു

ദുബൈ| പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ സുപ്രീം കൗൺസിൽ അംഗങ്ങൾ, എമിറേറ്റ്‌സ് ഭരണാധികാരികൾ, കിരീടാവകാശികൾ, ഡെപ്യൂട്ടി ഭരണാധികാരികൾ തുടങ്ങിയവർക്ക് ഇഫ്താർ ഒരുക്കി. ദുബൈയിലെ അൽ ഖവാനീജിൽ യു എ ഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാന്റെ ചരിത്രപ്രസിദ്ധമായ ഫാമിലായിരുന്നു ഒത്തുചേരൽ. എല്ലാവർക്കും ആരോഗ്യം, സന്തോഷം, ക്ഷേമം എന്നിവ നൽകാനും യു എ ഇയും ജനങ്ങളും തുടർച്ചയായ പുരോഗതിയും സ്ഥിരതയും ആസ്വദിക്കാനും ഭരണാധികാരികൾ പ്രാർഥിച്ചു.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം. സുപ്രീം കൗൺസിൽ അംഗങ്ങളും എമിറേറ്റ് ഭരണാധികളുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി, ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ശൈഖ് സഊദ് ബിൻ റാശിദ് അൽ മുഅല്ല, ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി തുടങ്ങിയവർ പങ്കെടുത്തു.
ശൈഖ് സായിദും സഹ ഭരണാധികാരികളും തമ്മിലുള്ള ആദ്യകാല ചർച്ചകളുടെ സ്ഥലമായിരുന്നു ഈ ഫാം. യു എ ഇ സ്ഥാപനത്തിന് വഴിയൊരുക്കിയത് ഈ ചർച്ചകളായിരുന്നു. ഈ ഫാം മൂന്നാമത്തെ യൂണിയൻ സൈറ്റായി പ്രഖ്യാപിച്ചു.
ശൈഖ് സായിദും സഹ ഭരണാധികാരികളും തമ്മിലുള്ള ആദ്യകാല ചർച്ചകളുടെ സ്ഥലമായിരുന്നു ഈ ഫാം. യു എ ഇ സ്ഥാപനത്തിന് വഴിയൊരുക്കിയത് ഈ ചർച്ചകളായിരുന്നു. ഈ ഫാം മൂന്നാമത്തെ യൂണിയൻ സൈറ്റായി പ്രഖ്യാപിച്ചു.
---- facebook comment plugin here -----