Connect with us

Uae

യു എ ഇ പ്രസിഡന്റ് ഈജിപ്തില്‍

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സി സി കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശൈഖ് മുഹമ്മദിനെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു.

Published

|

Last Updated

അബൂദബി| ഈജിപ്ത് സന്ദര്‍ശനത്തിനായി യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബി ന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്നലെ കെയ്‌റോയിലെത്തി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സി സി കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശൈഖ് മുഹമ്മദിനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും സ്വീകരിച്ചു.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന സഹകരണത്തിനുള്ള പുതിയ അവസരങ്ങള്‍ തുറക്കുന്നതിലും സന്ദര്‍ശനം ഉപകാരപ്പെടുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.

 

Latest