Uae
യു എ ഇ പ്രസിഡണ്ട് റമദാൻ അതിഥികളെ സ്വീകരിച്ചു
കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഹാഫിള് മുഹമ്മദ് അബൂബക്കർ സഖാഫി എന്നിവർ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി.

അബൂദബി| യു എ ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ അതിഥികളെ സ്വീകരിച്ചു. അതിഥികളായി റമദാൻ മാസത്തിൽ മതപ്രഭാഷണങ്ങൾ നടത്താൻ യു എ ഇയിലെത്തിയ പണ്ഡിതനും കേരള മുസ്ലീം ജമാ അത്ത് പ്ലാനിംഗ് സെൽ ചെയർമാനും സുന്നി വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് അംഗവുമായ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, വാഗ്മിയും കാരന്തൂർ മർക്കസ് കോളേജ് പ്രൊഫസറുമായ ഹാഫിള് മുഹമ്മദ് അബൂബക്കർ സഖാഫി എന്നിവർ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി.
യു എ ഇ ഔഖാഫ് പ്രതിനിധി അബ്ദുൽ അസീസ് ഹസനും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
---- facebook comment plugin here -----