Connect with us

Uae

'ദ്വിരാഷ്ട്രം മാത്രം പരിഹാരം' ഫലസ്തീൻ വിഷയത്തിൽ നിലപാട് ആവർത്തിച്ച് യു എ ഇ പ്രസിഡന്റ്

മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തേണ്ടത് അനിവാര്യമാണെന്നും യു എ ഇ പ്രസിഡന്റ്.

Published

|

Last Updated

അബൂദബി| ഫലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്നും മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തേണ്ടത് അനിവാര്യമാണെന്നും യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ പറഞ്ഞു. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

മധ്യപൂർവദേശത്ത് നീതിയുക്തവും സമഗ്രവുമായ സമാധാനം ഉറപ്പാക്കുന്നതിന് ഇത് അനിവാര്യമാണെന്നും പറഞ്ഞു. ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനയുടെ ആശങ്കകൾക്കിടെയാണ് ഇരുവരും സംഭാഷണം നടത്തിയത്.

 

 

Latest