Connect with us

defence exhibition

യു എ ഇ പ്രസിഡന്റ് അന്താരാഷ്ട്ര പ്രതിരോധ പ്രദർശന നഗരി സന്ദർശിച്ചു

യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അന്താരാഷ്ട്ര പ്രതിരോധ പ്രദർശന നഗരി സന്ദർശിച്ചു

Published

|

Last Updated

അബുദബി | യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അന്താരാഷ്ട്ര പ്രതിരോധ പ്രദർശന നഗരി സന്ദർശിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അബുദബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ (അഡ്‌നെക്) ശൈഖ് മുഹമ്മദിന്റെ രക്ഷാകർതൃത്വത്തിലാണ് അഞ്ച് ദിവസത്തെ പരിപാടി നടക്കുന്നത്. യു എ ഇ പ്രസിഡന്റ് നിരവധി ദേശീയ അന്തർദേശീയ പവലിയനുകൾ സന്ദർശിച്ചു.

ഏറ്റവും പുതിയ സൈനിക ഉൽപ്പന്നങ്ങൾ, ഉപകരണങ്ങൾ, നൂതന സംവിധാനങ്ങൾ എന്നിവ പരിശോധിക്കുന്നതിനിടയിൽ പ്രതിരോധ വിദഗ്ധരുമായി അദ്ദേഹം ദീർഘനേരം സംസാരിച്ചു. ദേശീയ അന്തർദേശീയ കമ്പനി ഉടമകൾ വ്യവസായത്തിന്റെ ഏറ്റവും പുതിയ പരിഹാരങ്ങളും സാങ്കേതികവിദ്യകളും ശൈഖ് മുഹമ്മദിന് മുന്നിൽ അവതരിപ്പിച്ചു.

ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, എഡ്ജ് ഗ്രൂപ്പ് ചെയർമാൻ ഫൈസൽ അൽ ബന്നായി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.

---- facebook comment plugin here -----

Latest