Uae
223 ആഗോള മത്സര സൂചകങ്ങളില്‍ യു എ ഇ ലോകത്ത് ഒന്നാം സ്ഥാനത്ത്
661 സൂചകങ്ങളില്‍ ലോകത്തിലെ മികച്ച 10 രാജ്യങ്ങളിലും സ്ഥാനം പിടിച്ചു.
അബൂദബി|ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ടുകളില്‍ ഈ വര്‍ഷം യു എ ഇ മികവിന്റെ പാത നിലനിര്‍ത്തി. 223 സൂചകങ്ങളില്‍ യു എ ഇ ഒന്നാം സ്ഥാനത്തെത്തി. 2023-ലെ 215 സൂചകവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രമുഖ സൂചകങ്ങളില്‍ മികവ് നേടി. 2023-ലെ 406 സൂചകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 444 സൂചകങ്ങളില്‍ ലോകത്തിലെ മികച്ച അഞ്ച് രാജ്യങ്ങളില്‍ ഇടംനേടി. 661 സൂചകങ്ങളില്‍ ലോകത്തിലെ മികച്ച 10 രാജ്യങ്ങളിലും സ്ഥാനം പിടിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിന്റെ റിപ്പോര്‍ട്ടില്‍, മുന്‍നിര പട്ടികയില്‍ പ്രവേശിച്ച് യു എ ഇ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി.
സാമ്പത്തിക പ്രകടന അച്ചുതണ്ടില്‍ ലോകത്ത് രണ്ടാം സ്ഥാനവും സര്‍ക്കാര്‍ കാര്യക്ഷമത അച്ചുതണ്ടില്‍ ലോകത്ത് നാലാം സ്ഥാനവും ബിസിനസ് പരിസ്ഥിതി കാര്യക്ഷമത അച്ചുതണ്ടില്‍ പത്താം സ്ഥാനവും നേടി. റിപ്പോര്‍ട്ടിലെ 90-ലധികം സൂചകങ്ങളില്‍ യു എ ഇ ആഗോള മുന്‍നിരയിലാണ്. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ്‌പ്രോഗ്രാം പുറത്തിറക്കിയ മാനവ വികസന സൂചിക 2023-2024 റിപ്പോര്‍ട്ടില്‍ യുഎഇ പ്രാദേശികമായി ഒന്നാം സ്ഥാനത്തെത്തി. 193 രാജ്യങ്ങളില്‍ ആഗോളതലത്തില്‍ 17-ാം സ്ഥാനത്താണ്.
വേള്‍ഡ് ഇക്കോണമിക് ഫോറം പുറത്തിറക്കിയ ട്രാവല്‍ ആന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ യു എ ഇ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഒന്നാം സ്ഥാനത്തും റോഡുകളുടെ ഗുണനിലവാരത്തില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുമെത്തി. ട്രാവല്‍ ആന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ് ്ഇന്‍ഡക്‌സ് 2024 റിപ്പോര്‍ട്ട് അനുസരിച്ച്, പൊതുഗതാഗത സേവനങ്ങളുടെ ഫലപ്രാപ്തിയില്‍ ലോകത്ത് പത്താമതും അറബ് ലോകത്ത് രണ്ടാമതുമാണ്. തുറമുഖ സേവനങ്ങളുടെ ഫലപ്രാപ്തിയില്‍ ആഗോളതലത്തില്‍ ഒമ്പതാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുമാണ്.
2024-ല്‍, സിവില്‍ ഏവിയേഷന്‍ മേഖലയുമായി ബന്ധപ്പെട്ട നിരവധി മത്സര സൂചകങ്ങളില്‍ യു എ ഇ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ജൂണില്‍ പുറത്തിറക്കിയ യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് അനുസരിച്ച്, 2023-ല്‍ 1,323 പുതിയ നേരിട്ടുള്ള വിദേശ നിക്ഷേപ പദ്ധതികളുമായി യു എ ഇ ലോകത്ത് രണ്ടാം സ്ഥാനത്താണ്. ഗവണ്‍മെന്റ്, ഡിജിറ്റല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട നിരവധി സൂചകങ്ങളില്‍ മികച്ച ഫലങ്ങള്‍ കൈവരിച്ചു. ആശയവിനിമയ ഇന്‍ഫ്രാസ്ട്രക്ചര്‍ സൂചികയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി.