Uae
ഹൂതി മിസൈലാക്രമണം വ്യോമ ഗതാഗതത്തെ ബാധിച്ചില്ലെന്ന് യു എ ഇ
ഹൂതി മിസൈല്‍ യു എ ഇ യിലെത്തുന്നതിനു മുമ്പ് തകര്‍ത്തു
ദുബൈ | ഇന്ന് പുലര്‍ച്ചെയുണ്ടായ ഹൂതി ഭീകരരുടെ മിസൈല്‍ ആക്രമണം വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നു യു എ ഇ വ്യോമ ഗതാഗത മന്ത്രാലയം അറിയിച്ചു .ഹൂതി മിസൈല്‍ യു എ ഇ യിലെത്തുന്നതിനു മുമ്പ് തകര്‍ത്തു .ആളപായമില്ല .രാജ്യത്തിന്റെ പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ചതിന് ശേഷം വ്യോമ ഗതാഗതം സാധാരണ നിലയിലാണ് – യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) തിങ്കളാഴ്ച സ്ഥിരീകരിച്ചു.
എല്ലാ വിമാനങ്ങളും സാധാരണപോലെ സര്‍വീസ് നടത്തുന്നു.
വിമാനത്താവളങ്ങളെയും ബാധിച്ചിട്ടില്ല . എല്ലാ വിവരങ്ങള്‍ക്കും ഔദ്യോഗിക ഉറവിടങ്ങള്‍ ആശ്രയിക്കണം -പൊതുജനങ്ങളോട് ജി സി സി എ ആവശ്യപ്പെട്ടു. ഹൂതി ഭീകരവാദികള്‍ യുഎഇ ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച പുലര്‍ച്ചെ അറിയിച്ചു