Uae
യു എ ഇ; വസന്തകാലത്തിന് ഇന്ന് തുടക്കമാകും
ഈ വര്‍ഷം ശരത്കാലം സെപ്തംബറില്‍ ആരംഭിക്കും.

ദുബൈ | യു എ ഇയില്‍ മാര്‍ച്ച് 11ന് ശൈത്യകാലം അവസാനിച്ച് വസന്തകാലം ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്ര നിരീക്ഷണം.പിന്നീടുള്ള ദിവസങ്ങളില്‍ ദൈര്‍ഘ്യമേറിയ പകലുകളായിരിക്കും. അന്തരീക്ഷ താപനില ഉയരും.
പകലും രാത്രിയും തുല്യമായി നീളുന്നതും ഋതുഭേദങ്ങള്‍ മാറുന്നതുമായ ദിവസമായി മാര്‍ച്ച് 11നെ കണക്കാക്കിയിട്ടുണ്ട്.സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെ പകലും രാത്രിയും കൃത്യമായി 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം ശരത്കാലം സെപ്തംബറില്‍ ആരംഭിക്കും. ഇതിനിടയില്‍ പൂര്‍ണ ചന്ദ്രഗ്രഹണം, ഭാഗിക സൂര്യഗ്രഹണം എന്നിങ്ങനെ പ്രതിഭാസം ഉണ്ടാകും.
---- facebook comment plugin here -----