Uae
സഊദിക്കെതിരായ ഇസ്റാഈലിന്റെ പ്രകോപനപരമായ പ്രസ്താവന; യു എ ഇ ശക്തമായി അപലപിച്ചു
അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്‌നമായ ലംഘനമാണിത്.
![](https://assets.sirajlive.com/2021/12/uae-flag-1-897x538.jpg)
അബൂദബി|സഊദി അറേബ്യയിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രകോപനപരമായ പ്രസ്താവനകളെ യു എ ഇ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്‌നമായ ലംഘനമാണിത്. സഊദിയുടെ സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവക്കെതിരായ ഏതൊരു ഭീഷണിക്കും എതിരായ യു എ ഇയുടെ അചഞ്ചലമായ നിലപാടും സഹമന്ത്രി ഖലീഫ ബിൻ ശഹീൻ അൽ മുർറ് ആവർത്തിച്ചു.
ഫലസ്തീനികളുടെ അവകാശങ്ങൾ ലംഘിക്കുന്നതിനെയോ കുടിയിറക്കൽ ശ്രമങ്ങളെയോ യു എ ഇ ശക്തമായി നിരസിക്കുന്നതായും അദ്ദേഹം ആവർത്തിച്ചു. ഫലസ്തീൻ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള യു എ ഇയുടെ ചരിത്രപരവും ഉറച്ചതുമായ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ യു എ ഇ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന്റെ സൃഷ്ടി ഉറപ്പാക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ പ്രാദേശിക സ്ഥിരത കൈവരിക്കാൻ കഴിയൂ എന്ന് ആവർത്തിച്ചു.