Connect with us

Uae

യു എ ഇ ടെക് വ്യവസായം ഈ വര്‍ഷം റെക്കോര്‍ഡ് വളര്‍ച്ച കൈവരിക്കും

2025 ല്‍ യു എ ഇയുടെ ടെക്നോളജി വ്യവസായം റെക്കോര്‍ഡ് വളര്‍ച്ച കൈവരിക്കും.

Published

|

Last Updated

ദുബൈ | ഡിജിറ്റല്‍ നവീകരണത്തിലെ ഗണ്യമായ വികാസവും അത്യാധുനിക സാങ്കേതികവിദ്യകളുടെ സ്വീകാര്യതയും വഴി 2025 ല്‍ യു എ ഇയുടെ ടെക്നോളജി വ്യവസായം റെക്കോര്‍ഡ് വളര്‍ച്ച കൈവരിക്കും. നവീകരണത്തിനുള്ള ആഗോള കേന്ദ്രമായും ടെക് കമ്പനികള്‍ക്ക് ഒരു അന്താരാഷ്ട്ര മാര്‍ഗദര്‍ശി എന്ന നിലയിലും യു എ ഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുന്നതാണ് ഈ വളര്‍ച്ച.

ആഗോളതലത്തിലും വളര്‍ന്നുവരുന്ന ടെക് കമ്പനികളുടെ അസാധാരണ ലക്ഷ്യസ്ഥാനമായി യു എ ഇ മാറിയിട്ടുണ്ട്. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനവും സുസ്ഥിര നിക്ഷേപങ്ങളിലൂടെ നവീകരണത്തിനും വളര്‍ച്ചക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്ന നയങ്ങളുമാണ് ഇതിന് വഴിയൊരുക്കിയത്.

കൃത്രിമ ബുദ്ധി (എ ഐ), ക്ലൗഡ് കമ്പ്യൂട്ടിംഗ്, ബ്ലോക്ക്ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് പോലുള്ള ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളില്‍ യു എ ഇ ടെക് മേഖല തുടര്‍ന്നും വളരുമെന്ന് അന്താരാഷ്ട്ര റിപോര്‍ട്ടുകള്‍ പ്രവചിക്കുന്നു. ഡാറ്റാ ശേഖരണത്തിലും ദൃശ്യവത്കരണത്തിലും വൈദഗ്ധ്യമുള്ള ജര്‍മന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ സ്റ്റാറ്റിസ്റ്റയുടെ സമീപകാല റിപോര്‍ട്ട്, 2025 ല്‍ യു എ ഇയിലെ സാങ്കേതിക സേവന വിപണിയില്‍ നിന്നുള്ള വരുമാനം ഏകദേശം 3.8 ബില്യണ്‍ ഡോളര്‍ വര്‍ധിക്കുമെന്ന് പ്രവചിക്കുന്നു.