Uae
യു എ ഇ; ശൈഖ് സായിദിന്റെ ഓർമ പുതുക്കി രാഷ്ട്രം
ശൈഖ് സായിദിന്റെ ഓർമകൾ സ്മരിച്ചുകൊണ്ട് രാഷ്ട്രനേതാക്കൾ നിരവധി സന്ദേശങ്ങളാണ് പങ്കുവെച്ചത്.
അബൂദബി | ഇരുപതാം ചരമവാർഷികത്തിൽ യു എ ഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാന്റെ സ്മരണാർഹമായ സംഭാവനകൾ അനുസ്മരിച്ച് രാഷ്ട്രവും നേതാക്കളും.
തന്റെ രാജ്യത്തിന്റെ ഭാവിയെ സമ്പന്നമാക്കുകയും തലമുറകൾക്ക് അതീതമായ ഒരു ദർശനം സമ്മാനിക്കുകയും ചെയ്ത രാഷ്ട്രപിതാവ് യഥാർഥ അമർത്യതയുടെ സത്ത പ്രകാശിപ്പിച്ചുകൊണ്ടിരിക്കുകയാ
ജനങ്ങൾക്ക് ഒരു നേതാവ് മാത്രമായിരുന്നില്ല അദ്ദേഹം. എല്ലാ അറബികൾക്കും ഒരു വഴിവിളക്കായിരുന്നു. ഒരു യഥാർഥ നേതാവിന്റെ ദയയും കുലീനമായ വംശപരമ്പരയും ഉൾക്കൊണ്ട അദ്ദേഹം ഭക്തിയും പ്രവാചകൻ പഠിപ്പിച്ച ധാർമികതയും ഉയർത്തിപ്പിടിച്ചു.
യു എ ഇ കൈവരിച്ച എല്ലാ നേട്ടങ്ങളുടെയും നന്മയുടെയും വികസനത്തിന്റെയും അസ്ഥിവാരമിട്ടതും അദ്ദേഹമാണ്.അസാധ്യമായതിനെ കീഴടക്കുകയും അസാധ്യമായതൊന്നുമില്ലെന്ന് രാഷ്ട്രത്തെ പഠിപ്പിക്കുകയും ചെയ്തു. ഭൂമിയുടെ കിഴക്കും പടിഞ്ഞാറുമുള്ള നന്മയുടെയും വികസനത്തിന്റെയും പദ്ധതികളിൽ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞു.
ശൈഖ് സായിദിന്റെ ഓർമകൾ സ്മരിച്ചുകൊണ്ട് രാഷ്ട്രനേതാക്കൾ നിരവധി സന്ദേശങ്ങളാണ് പങ്കുവെച്ചത്.