Uae
യു എ ഇ; സ്വകാര്യ മേഖലക്ക് മൂന്ന് ദിവസം ഈദ് അവധി
സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

അബൂദബി | യു എ ഇ സ്വകാര്യ മേഖലയിൽ മൂന്ന് ദിവസത്തെ ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു.റമസാൻ 29 ആണെങ്കിൽ മാർച്ച് 30 ഞായറാഴ്ച മുതൽ ഏപ്രിൽ ഒന്ന് ചൊവ്വാഴ്ച വരെയും റമസാൻ 30 ആണെങ്കിൽ മാർച്ച് 31 മുതൽ ഏപ്രിൽ രണ്ട് ബുധനാഴ്ച വരെയുമായിരിക്കും അവധിയായിരിക്കും.
സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.ശവ്വാൽ മാസപ്പിറവി ആശ്രയിച്ചിരിക്കും അവധി തീരുമാനിക്കുക. ഇതനുസരിച്ച് ജീവനക്കാർക്ക് നാലോ അഞ്ചോ ദിവസത്തെ വാരാന്ത്യം ലഭിച്ചേക്കും.
അതേസമയം, ഗൾഫ് രാജ്യങ്ങളിൽ മാർച്ച് 29 ശനിയാഴ്ച ശവ്വാൽ ചന്ദ്രക്കല കാണാൻ കഴിയില്ലെന്നാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം വ്യക്തമാക്കുന്നത്. സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാലാണിത്. നഗ്‌നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനികൾ കൊണ്ടോ മറ്റേതെങ്കിലും മാർഗങ്ങൾ കൊണ്ടോ മാർച്ച് 29 ന് ചന്ദ്രക്കല നിരീക്ഷിക്കുന്നത് അസാധ്യമായിരിക്കും. അങ്ങിനെയെങ്കിൽ റമസാൻ 30 പൂർത്തീകരിക്കാനാണ് സാധ്യത.