Uae
ഡിസംബര്‍ അവസാനത്തോടെ സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കണമെന്ന് യു എ ഇ
പാലിക്കാത്ത സ്ഥാപനങ്ങള്‍ 2025 ജനുവരി ഒന്ന് മുതല്‍ കനത്ത പിഴ അടക്കേണ്ടി വരും
ദുബൈ|ഡിസംബര്‍ അവസാനത്തോടെ സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കണമെന്ന് യു എ ഇ അധികൃതര്‍ സ്വകാര്യസ്ഥാപനങ്ങളെ ഓര്‍മിപ്പിച്ചു. പാലിക്കാത്ത സ്ഥാപനങ്ങള്‍ 2025 ജനുവരി ഒന്ന് മുതല്‍ കനത്ത പിഴ അടക്കേണ്ടി വരും. 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് സ്വദേശി വത്കരണ നിര്‍ദേശങ്ങള്‍ ബാധകമാണ്. വര്‍ഷാവസാനത്തോടെ വിദഗ്ധ തസ്തികകളിലുള്ള ഇമാറാത്തി ജീവനക്കാരുടെ എണ്ണത്തില്‍ രണ്ട് ശതമാനം വര്‍ധന ഉറപ്പാക്കണം. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ ഓരോ സ്വദേശിക്കും എന്ന കണക്കിന് 96,000 ദിര്‍ഹം വീതം പിഴ അടക്കണം.
20 മുതല്‍ 49 വരെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും സ്വദേശിവത്കരണ നീക്കത്തെ പിന്തുണക്കണം. അവര്‍ കുറഞ്ഞത് ഒരു സ്വദേശിയെ എങ്കിലും ജോലിക്കെടുക്കണം. 2024 ജനുവരി ഒന്നിന് മുമ്പ് ജോലിയില്‍ ചേര്‍ന്നിട്ടുള്ള ആളെ നിലനിര്‍ത്തുകയും വേണം. ഈ വിഭാഗത്തിലെ സ്ഥാപനങ്ങള്‍ക്കും നിയമിക്കാത്ത ഓരോ ഇമാറാത്തിക്കും എന്ന നിലയില്‍ 96,000 ദിര്‍ഹം പിഴയും ലഭിക്കും.