Uae
യു എ ഇ തണുപ്പിലേക്ക്; താപനില 24 ഡിഗ്രിയിലേക്ക് താഴും
ചില ഭാഗങ്ങളില്‍ അടുത്ത ദിവസം അന്തരീക്ഷ താപം 24 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്ന് കാലാവസ്ഥാ കേന്ദ്രം.
ദുബൈ | യു എ ഇ തണുപ്പ് കാലാവസ്ഥയിലേക്ക്. ചില ഭാഗങ്ങളില്‍ അടുത്ത ദിവസം അന്തരീക്ഷ താപം 24 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാത്രികളില്‍ ഈര്‍പ്പം കൂടും. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
ഇനി കാലാവസ്ഥ പൊതുവെ പ്രസന്നവും ചിലപ്പോള്‍ ഭാഗികമായി മേഘാവൃതവുമായിരിക്കും. കാലാവസ്ഥാ കേന്ദ്രം വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടി. നാളെ രാവിലെ വരെ അന്തരീക്ഷം പൊതുവെ ഈര്‍പ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. പക്ഷെ പകല്‍ സമയങ്ങളില്‍ പലയിടത്തും താപനില 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലായിരിക്കും. അബൂദബിയില്‍ ശനിയാഴ്ച 40 ഡിഗ്രി ആയി ഉയരുമെന്നും എന്‍ സി എം അറിയിച്ചു. ദുബൈയില്‍ 39 ഡിഗ്രിക്കും 29 ഡിഗ്രിക്കും ഇടയിലാകും.
ശനിയാഴ്ച രാജ്യത്തെ ഏറ്റവും ചൂടേറിയ ഭാഗം ഗാസ്യുറ ആയിരിക്കും. ഉയര്‍ന്ന താപനില 42 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. 27 ഡിഗ്രി സെല്‍ഷ്യസ് പ്രവചിച്ചിരിക്കുന്ന മെസൈറയിലായിരിക്കും കുറവ്. നാളെ ഏറ്റവും ചൂടേറിയ പ്രദേശം അല്‍ ഐനിലാണ്. അവിടെ താപനില 41 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.