Connect with us

Ongoing News

ബഹിരാകാശ വ്യവസായത്തില്‍ ആഗോളതലത്തില്‍ മത്സരിക്കാന്‍ യു എ ഇ

2014-ല്‍ സ്ഥാപിതമായതു മുതല്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ ബഹിരാകാശ മേഖലയില്‍ യുഎഇ ബഹിരാകാശ ഏജന്‍സി നിരവധി സുപ്രധാന നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

Published

|

Last Updated

അബൂദബി| ഉപഗ്രഹ വികസനം ഉള്‍പ്പെടെ അടുത്ത 50 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ മുന്‍ഗണനയായ ബഹിരാകാശ സമ്പദ്വ്യവസ്ഥയില്‍ ആഗോള മത്സര ശക്തി വര്‍ധിപ്പിക്കാന്‍ യു എ ഇ. അബുദാബിയിലെ ഇന്റര്‍ റീജിയണല്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് അനലൈസസ് അടുത്തിടെ തയ്യാറാക്കിയ ഒരു ഗവേഷണ പ്രബന്ധം ദേശീയ ബഹിരാകാശ മേഖലയില്‍ യു എ ഇയുടെ മൊത്തം നിക്ഷേപം ഏകദേശം 40 ബില്യണ്‍ ദിര്‍ഹമാണ്.

അതേസമയം യു എ ഇ ബഹിരാകാശ ഏജന്‍സി ആറ് ബഹിരാകാശ സാമ്പത്തിക മേഖലകള്‍ സ്ഥാപിക്കുന്ന സ്‌പേസ് ഇക്കണോമിക് സോണ്‍ പ്രോഗ്രാം ആരംഭിക്കുകയും ചെയ്തു. വളര്‍ന്നുവരുന്ന, ചെറുകിട, ഇടത്തരം കമ്പനികളെ പിന്തുണക്കുന്നതിനും സംരംഭകരുടെയും സ്വകാര്യമേഖലയിലെ കമ്പനികളുടെയും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ധനസഹായം നല്‍കുന്നതിനും സുഗമമാക്കുന്നതിനുമായി മൂന്ന് ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള ഒരു ദേശീയ ബഹിരാകാശ ഫണ്ട് സ്ഥാപിക്കുമെന്ന് ഏജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്.

2014-ല്‍ സ്ഥാപിതമായതു മുതല്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ ബഹിരാകാശ മേഖലയില്‍ യുഎഇ ബഹിരാകാശ ഏജന്‍സി നിരവധി സുപ്രധാന നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ എമിറേറ്റ്‌സ് ചൊവ്വ പര്യവേക്ഷണ പദ്ധതി ‘ഹോപ്പ് പ്രോബ്’, ചന്ദ്ര പര്യവേക്ഷണം, ഛിന്നഗ്രഹ വലയം പര്യവേക്ഷണം എന്നിവയാണിത്. 13 വര്‍ഷത്തേക്ക് തുടരുന്ന ഛിന്നഗ്രഹ വലയം പര്യവേക്ഷണം ഇത്തരത്തിലുള്ള ആദ്യത്തെ ദൗത്യമാണ്.

 

 

 

 

Latest