Connect with us

Uae

യു എ ഇ തണുത്ത കാലാവസ്ഥയിലേക്ക്; മഴ തുടരും

അൽ ദഫ്്റ മേഖലയിൽ മഴക്ക് സാധ്യത കൂടുതൽ

Published

|

Last Updated

ദുബൈ | ഈ വാരാന്ത്യത്തിൽ യു എ ഇ നിവാസികൾക്ക് തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കാം. രാജ്യവ്യാപകമായി താപനില മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ കുറയും. ശനിയാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ഉണ്ടാവുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ (എൻ സി എം) കാലാവസ്ഥാ വിദഗ്ധൻ ഡോ. അഹ്്മദ് ഹബീബ് പറഞ്ഞു.

അടുത്ത കുറച്ച് ദിവസങ്ങളിൽ, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ തുടരും. തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും ചില സംവഹന മേഘ രൂപീകരണം സംഭവിക്കും. അൽ ദഫ്്റ മേഖലയിൽ മഴക്ക് സാധ്യത കൂടുതലാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

കനത്ത മൂടൽമഞ്ഞും പൊടിക്കാറ്റും നിറഞ്ഞ കാലാവസ്ഥയാണ് നിലനിൽക്കുന്നത്. പൊടിക്കാറ്റ് ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയ്ക്കുന്നതിനും കാരണമായി.

---- facebook comment plugin here -----

Latest