Uae
യു എ ഇ തണുത്ത കാലാവസ്ഥയിലേക്ക്
ഡിസംബര്‍ മൂന്ന് വരെ ചെറിയ മഴക്ക് സാധ്യതയുണ്ട്.
ദുബൈ | യു എ ഇ തണുത്ത കാലാവസ്ഥയിലേക്ക്. ഈദ് അല്‍ ഇത്തിഹാദ് അവധി ദിനങ്ങളില്‍ രാത്രിയിലും അതിരാവിലെയും തണുത്ത അന്തരീക്ഷം ആയിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഡിസംബര്‍ മൂന്ന് വരെ ചെറിയ മഴക്ക് സാധ്യതയുണ്ട്.
നീണ്ട വാരാന്ത്യത്തില്‍ സുരക്ഷിതവും ആസ്വാദ്യകരവുമായ ആഘോഷങ്ങള്‍ ഉറപ്പാക്കുന്നതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലായിടത്തും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.
വടക്ക്-കിഴക്കന്‍ പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഇത് നേരിയ മഴക്ക് കാരണമായേക്കാം. പര്‍വതപ്രദേശങ്ങളില്‍ താപനില ഒമ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം. ആന്തരിക പ്രദേശങ്ങളില്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം.
---- facebook comment plugin here -----