Uae
ശ്രീലങ്കയിൽ ഊർജ കേന്ദ്രം വികസിപ്പിക്കാൻ യു എ ഇ സഹകരിക്കും
ത്രികക്ഷി ധാരണാപത്രത്തിൽ യു എ ഇ, ഇന്ത്യ, ശ്രീലങ്ക എന്നിവ ഒപ്പുവച്ചു.

അബൂദബി| ശ്രീലങ്കയിൽ ട്രിങ്കോമാലി നഗരത്തെ പ്രാദേശിക ഊർജ കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള ത്രികക്ഷി ധാരണാപത്രത്തിൽ യു എ ഇ, ഇന്ത്യ, ശ്രീലങ്ക എന്നിവ ഒപ്പുവച്ചു. യു എ ഇ നിക്ഷേപ മന്ത്രാലയം, ഇന്ത്യൻ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം, ശ്രീലങ്കയുടെ ഊർജ മന്ത്രാലയം എന്നിവയുടെ കീഴിലാണ് പദ്ധതി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ യു എ ഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസ്സൻ അൽസുവൈദി, ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, ശ്രീലങ്കൻ ഊർജ മന്ത്രാലയ സെക്രട്ടറി കെ ടി എം ഉദയങ്ക ഹേമപാല എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ട്രിങ്കോമാലിയിലെ ടാങ്ക് ഫാമിന്റെ നവീകരണവും വികസനവും, ബങ്കർ ഇന്ധന വിതരണ സംരംഭങ്ങൾ, പുതിയൊരു ശുദ്ധീകരണശാല പദ്ധതിയുടെ വികസനം എന്നിവയുൾപ്പെടെ വിവിധ അടിസ്ഥാന സൗകര്യ, ഊർജ പദ്ധതികളിൽ മൂന്നു രാജ്യങ്ങളും സഹകരിക്കും. ട്രിങ്കോമാലി ടാങ്ക് ഫാമിന്റെ നവീകരണവും വികസനവും, ബങ്കർ ഇന്ധന വിതരണ സംരംഭങ്ങൾ, പുതിയൊരു ശുദ്ധീകരണശാല പദ്ധതിയുടെ വികസനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ശുദ്ധീകരണശാല പദ്ധതിയുടെ നടത്തിപ്പിന് അബൂദബി പോർട്ട്‌സ് ഗ്രൂപ്പ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, സിലോൺ പെട്രോളിയം കോർപ്പറേഷൻ എന്നിവ മേൽനോട്ടം വഹിക്കും. ഈ ഏജൻസികൾ ഒരു സംയുക്ത കമ്പനി സ്ഥാപിക്കും.
ദക്ഷിണേഷ്യയുടെ ഒരു പ്രധാന ഊർജ, ലോജിസ്റ്റിക്‌സ് കവാടമായി ട്രിങ്കോമലിയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് ഹസ്സൻ അൽ സുവൈദി പറഞ്ഞു.