Uae
ഉഗാണ്ടയിൽ യു എ ഇ കണ്ണാശുപത്രി സ്ഥാപിക്കും
പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ നിർദേശപ്രകാരം, സായിദ് ഹ്യുമാനിറ്റേറിയൻ ലെഗസി ഫൗണ്ടേഷൻ ആണ് പ്രവർത്തനം ഏറ്റെടുക്കുന്നത്.
അബൂദബി| എമിറേറ്റ്‌സ് ഗ്ലോബൽ ഹോസ്പിറ്റൽസ് പ്രോഗ്രാമിന്റെ കീഴിൽ യു എ ഇ, ഉഗാണ്ടയിലെ എന്റബെ നഗരത്തിൽ 20 മില്യൺ ഡോളർ ചിലവിൽ നേത്രചികിത്സയിൽ വൈദഗ്ദ്ധ്യം നേടിയ ആശുപത്രി നിർമിക്കും. പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ നിർദേശപ്രകാരം, സായിദ് ഹ്യുമാനിറ്റേറിയൻ ലെഗസി ഫൗണ്ടേഷൻ ആണ് പ്രവർത്തനം ഏറ്റെടുക്കുന്നത്.
എമിറേറ്റ്‌സ് ഇന്റർനാഷണൽ എയ്ഡ് ഏജൻസിയുടെ ഡെപ്യൂട്ടി ചെയർമാൻ സുൽത്താൻ മുഹമ്മദ് അൽ ശംസിയും ഉഗാണ്ടൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സ്ഥിരം സെക്രട്ടറി വിൻസെന്റ്ബാഗിരി വൈസ്വയും ഇത് സംബന്ധമായ കരാറിൽ ഒപ്പുവെച്ചു. ഏറ്റവും ദരിദ്രരായ ജനങ്ങളെ സഹായിക്കുന്നതിലുള്ള യുഎഇയുടെ സജീവമായ പ്രവർത്തനങ്ങളുടെ ഭാഗമാണ് പദ്ധതി.
ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിലായി അടുത്ത പത്ത് വർഷത്തിനുള്ളിൽ പത്ത് സ്‌പെഷ്യലൈസ്ഡ് ആശുപത്രികൾ നിർമിക്കാൻ ലക്ഷ്യമിടുന്ന എമിറേറ്റ്‌സ് ഗ്ലോബൽ ഹോസ്പിറ്റൽസ് പ്രോഗ്രാമിന്റെ ഭാഗമാണ് ഈ സംരംഭം.