Connect with us

Uae

ഗസ്സ പുനർനിർമിക്കുന്നതിൽ യു എ ഇ പ്രധാന പങ്ക് വഹിക്കും

സമാധാനപാലനം മുതൽ സഹായം നൽകൽ വരെ യു എ ഇക്ക് ഗണ്യമായ സംഭാവന നൽകാൻ കഴിയും.

Published

|

Last Updated

ദുബൈ| ഗസ്സ പുനർനിർമിക്കുന്നതിൽ യു എ ഇ പ്രധാന പങ്ക് വഹിക്കുമെന്ന് വിശകലന വിദഗ്ധർ. പത്ത് വർഷം മുമ്പ് ഇസ്റാഈൽ ആക്രമണത്തിൽ പകുതിയോളം തകർന്ന ഗസ്സയെ പുനർനിർമിച്ചതിൽ യു എ ഇ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സമാധാനപാലനം മുതൽ സഹായം നൽകൽ വരെ യു എ ഇക്ക് ഗണ്യമായ സംഭാവന നൽകാൻ കഴിയും. ഗസ്സയിൽ എല്ലാ ഘടനകളും ഏകദേശം 70 ശതമാനവും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 23 ലക്ഷം ജനസംഖ്യയിൽ 19 ലക്ഷത്തിലധികം പേർ കുടിയിറക്കപ്പെട്ടു. ലക്ഷക്കണക്കിന് ആളുകൾ താൽക്കാലിക കൂടാരങ്ങളിൽ താമസിക്കുന്നു. ശൈത്യ കാലാവസ്ഥയിൽ നിന്ന് പരിരക്ഷ ലഭിക്കാൻ അവശ്യ സാധനങ്ങളില്ല.
2014ൽ ഏകദേശം 2,250 പലസ്തീനികളെ കൊന്നൊടുക്കിയ 50 ദിവസത്തെ ഇസ്റാഈൽ ആക്രമണത്തിന്‌ ശേഷം 2014-ൽ പുനർനിർമാണം ആരംഭിച്ചു. “പുനർനിർമാണ പ്രവർത്തനങ്ങൾക്ക് തുറന്ന പ്രവേശനമുണ്ടായിട്ടും പുനർനിർമിക്കാൻ പത്ത് വർഷമെടുത്തു. ബെർലിനിലേക്ക് നോക്കുകയാണെങ്കിൽ, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വിഭജനത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഉള്ളത് പോലെ ഗസ്സയിലും പൂർണമായ പരിഹാര അവസ്ഥ ഉണ്ടായില്ല. ഐക്യ രാഷ്ട്രസഭയുടെ പരസ്പരവിരുദ്ധമായ പദ്ധതികളും വിവിധ രാജ്യങ്ങളുടെ പങ്കിനെക്കുറിച്ചുള്ള വർധിച്ച അഭിപ്രായവ്യത്യാസവും ജനങ്ങളെ വർഷങ്ങളോളം ദുരിതത്തിലാഴ്ത്തി. “നാശം കാരണം കുറഞ്ഞത് ഒരു ദശലക്ഷം പലസ്തീനികൾക്കെങ്കിലും നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല.’ ലോക ബാങ്ക് വിലയിരുത്തി.
ഒരേസമയം നിരവധി മേഖലകൾക്ക് മുൻഗണന നൽകുന്നത് “പൂജ്യത്തിൽ നിന്ന് ആരംഭിക്കുന്നതിന്’ തുല്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഉദാഹരണത്തിന്, ഒരു ഭൂകമ്പത്തിൽ ഒരു നഗരം മുഴുവൻ നഷ്ടപ്പെടുന്ന രാജ്യത്തിന് സമീപത്ത് ഹോസ്പിറ്റലുള്ള മറ്റൊരു നഗരം ഉണ്ടായിരിക്കാം.പക്ഷെ ഗസ്സക്കതില്ല. “യു എ ഇക്ക് സാമ്പത്തിക സ്രോതസ്സുകൾക്കും അടിസ്ഥാന സൗകര്യ വൈദഗ്ധ്യത്തിനും സംഭാവന നൽകാൻ കഴിയും. പുനർനിർമാണത്തിലും സുരക്ഷയിലും പ്രത്യേകിച്ച് മധ്യസ്ഥരായും ഫെസിലിറ്റേറ്റർമാരായും യു എ ഇ അടിസ്ഥാനപരമായ പങ്ക് വഹിക്കും.’ ട്രെൻഡ്‌സ് റിസർച്ച് ആൻഡ് അഡ്വൈസറിയിലെ ഗവേഷക നജ്്ല അൽ മിദ്ഫ പറഞ്ഞു.
പുനർനിർമാണത്തിന് വളരെയധികം പരിശ്രമം ആവശ്യമാണ്, മാനുഷിക സഹായം, അടിസ്ഥാന സൗകര്യ അറ്റകുറ്റപ്പണികൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. 15 മാസത്തെ ബോംബാക്രമണം ഗസ്സയെ നരക തുല്യമാക്കിയിരുന്നു. അതിന് പ്രതിവിധിയായി വളരെ ശക്തമായ സംരംഭകത്വ മനോഭാവം ഉയർന്നുവരാൻ സാധ്യതയുണ്ട്. ഇത്തരം സംഘർഷങ്ങളിലൂടെ കടന്നുപോയ ആളുകൾക്ക് സ്ഥിരോത്സാഹവും, പ്രതിരോധശേഷിയും കൂടും. വളരെ വേഗം ചെറുകിട, പ്രാദേശിക ചെറുകിട ബിസിനസുകളിലൂടെ അവരുടെ വഴി കണ്ടെത്താൻ സാധിക്കും. എൻജിനീയറിംഗ് സ്ഥാപനങ്ങൾ റോഡുകളും പൈപ്പുകളും നിർമിക്കേണ്ടിവരും.വൈദ്യുതി ജനറേറ്ററുകൾ പോലുള്ള ഊർജവുമായി ബന്ധപ്പെട്ട എന്തും നന്നായി പ്രവർത്തിക്കാൻ സാധ്യതയുണ്ട്. സുരക്ഷാകമ്പനികളും നന്നായി പ്രവർത്തിക്കും. അന്താരാഷ്ട്ര കമ്പനികൾ, സംഘടനകൾ, മാനുഷിക സഹായ സംഘടനകൾ എന്നിവക്ക് സ്വദേശികളുടെ മാർഗനിർദേശം ലഭിക്കേണ്ടത് നിർണായകമായിരിക്കും. അവർ കൂട്ടിച്ചേർത്തു.
---- facebook comment plugin here -----

Latest