Connect with us

Ongoing News

ഖാന്‍ യൂനിസില്‍ തകര്‍ന്ന വാട്ടര്‍ ലൈനുകള്‍ നന്നാക്കാന്‍ യു എ ഇ

പ്രധാന ജല ശൃംഖലകളുടെ 70 ശതമാനവും ഇവിടെ നശിച്ചിട്ടുണ്ട്.

Published

|

Last Updated

അബൂദബി|ഖാന്‍ യൂനിസ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെ ജലഗതാഗത ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പൗരന്മാരുടെ ദുരിതം ലഘൂകരിക്കുന്നതിനുമായി ഖാന്‍ യൂനിസ് മുനിസിപ്പാലിറ്റിയുമായി യു എ ഇ ധാരണാപത്രം ഒപ്പുവെച്ചു. മുനിസിപ്പാലിറ്റിക്ക് യു എ ഇ അടിയന്തര മാനുഷിക പരിഹാരങ്ങള്‍ നല്‍കുകയും നഗരത്തിലെ ജല വിതരണം പുനരാരംഭിക്കുന്നതിന് ധനസഹായം നല്‍കുകയും ചെയ്യും.

പ്രധാന ജല ശൃംഖലകളുടെ 70 ശതമാനവും ഇവിടെ നശിച്ചിട്ടുണ്ട്. 25 കിണറുകള്‍ പൂര്‍ണമായും 12 കിണറുകള്‍ ഭാഗികമായും നശിച്ചു. ഇത് ജലപ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.
ബാഹ്യ ജല ശൃംഖലകള്‍ വിപുലീകരിക്കാന്‍ ആവശ്യമായ സാമഗ്രികള്‍ നല്‍കുക, സെന്‍ട്രല്‍ ഫില്ലിംഗ് പോയിന്റുകളില്‍ വാട്ടര്‍ ബാരലുകള്‍ സ്ഥാപിക്കുക, ഡീസല്‍, ഗ്യാസ് എന്നിവ ലഭ്യമാക്കുക തുടങ്ങിയവ യു എ ഇ നിര്‍വഹിക്കും.

 

 

---- facebook comment plugin here -----

Latest