Connect with us

Uae

വേൾഡ് ഇക്കണോമിക് ഫോറത്തിൽ വലിയ പ്രതിനിധി സംഘവുമായി യു എ ഇ

ദുബൈ കൾച്ചർ ചെയർവുമൺ ശൈഖ ലത്വീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് സംഘത്തെ നയിക്കുന്നത്

Published

|

Last Updated

ദുബൈ | ദാവോസിൽ ഇന്നലെ ആരംഭിച്ച വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഉന്നത തല യു എ ഇ പ്രതിനിധി സംഘം പങ്കാളികളാവുന്നു. ജനുവരി 24 വരെ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ 55-ാമത് വാർഷിക യോഗത്തിൽ ബിസിനസ്സ്, സംരംഭകത്വം, സംസ്‌കാരം എന്നിവയുടെ ആഗോള കേന്ദ്രമെന്ന ഖ്യാതി വിളിച്ചോതുന്ന വിശാലമായ പവലിയൻ യു എ ഇ ഒരുക്കിയിട്ടുണ്ട്.

ദുബൈ കൾച്ചർ ചെയർവുമൺ ശൈഖ ലത്വീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് സംഘത്തെ നയിക്കുന്നത്. ഗവൺമെന്റ‌്, ബിസിനസ് മേഖലകളിൽ നിന്നുള്ള 100-ലധികം പേർ സംഘത്തിലുണ്ട്.

ബുദ്ധിപരമായ യുഗത്തിലെ സഹകരണമാണ് ഈ വർഷത്തെ ഫോറത്തിന്റെ പ്രധാന വിഷയം. വ്യാപാരം പോലുള്ള മേഖലകളെ ബാധിക്കുന്ന തടസ്സങ്ങൾ മറികടക്കുകയും ആഗോള വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാനും യു എ ഇ ആഹ്വാനം ചെയ്തു.
എല്ലാ രാജ്യങ്ങൾക്കും സമൂഹങ്ങൾക്കും സമഗ്രവും സുസ്ഥിരവുമായ വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിൽ സുപ്രധാനമായ ഒരു അന്താരാഷ്ട്ര പങ്കാളിയെന്ന നിലയിൽ യു എ ഇ അതിന്റെ പങ്ക് ഉയർത്തിക്കാട്ടുമെന്ന് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു.

വിജയകരമായ ദേശീയ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടും ഫലപ്രദമായ അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിലൂടെയും സുസ്ഥിരവുമായ വികസനം വളർത്തിയെടുക്കുക എന്നതാണ് യു എ ഇ മുന്നോട്ട് വെക്കുന്ന ആശയമെന്ന് അദ്ദേഹം പറഞ്ഞു.”ഒന്നും അസാധ്യമല്ല’ എന്നതാണ് യു എ ഇ പവലിയന്റെ പ്രമേയം.

Latest