Connect with us

Ongoing News

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സജ്ജീകരണത്തില്‍ യു എ ഇ അറബ് ലോകത്ത് ഒന്നാമത്

ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കാനും വരുമാനം ഉയര്‍ത്താനും എ ഐ സാങ്കേതികവിദ്യക്ക് കഴിയുമെന്ന് ഐ എം എഫ് അഭിപ്രായപ്പെട്ടു.

Published

|

Last Updated

ദുബൈ| ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിലെ രാജ്യങ്ങളുടെ സന്നദ്ധത ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ എം എഫ്) റിപ്പോര്‍ട്ട് വെളിപ്പെടുത്തി. യു എ ഇ അറബ് ലോകത്ത് ഒന്നാമതെത്തി. 174 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സൂചിക, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, മാനുഷിക മൂലധനം, തൊഴില്‍ വിപണി നയങ്ങള്‍, നവീകരണവും സാമ്പത്തിക സംയോജനവും നിയന്ത്രണവും എന്നീ നാല് മേഖലകളില്‍ രാജ്യങ്ങളുടെ സന്നദ്ധത അളക്കുന്നതാണ്.

സൂചികയില്‍ 0.628 പോയിന്റ് നേടിയ യു എ ഇ ആഗോളതലത്തില്‍ 36-ാം സ്ഥാനത്താണ്. സഊദി അറേബ്യ (0.576), ആഗോളതലത്തില്‍ 45-ാം സ്ഥാനത്തും എത്തി. ആഗോളതലത്തില്‍ സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്, (0.80 പോയിന്റ്). ഡെന്മാര്‍ക്ക് (0.778 പോയിന്റ്), അമേരിക്ക (0.771) എന്നിങ്ങനെ നേടി.

ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കാനും വരുമാനം ഉയര്‍ത്താനും എ ഐ സാങ്കേതികവിദ്യക്ക് കഴിയുമെന്ന് ഐ എം എഫ് അഭിപ്രായപ്പെട്ടു. എന്നാല്‍ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കാനും അസമത്വം വര്‍ധിപ്പിക്കാനും ഇത് ഇടയാക്കും. വികസിത സമ്പദ്വ്യവസ്ഥകളില്‍ 33, വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളില്‍ 24, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 18 എന്നിങ്ങനെ ശതമാനം തൊഴിലവസരങ്ങളാണ് എ ഐ ഇല്ലാതാക്കുക.

 

 

Latest