Uae
സുതാര്യതയിലും അഴിമതി വിരുദ്ധ സൂചികയിലും യു എ ഇ മുന്നിൽ
ലോകത്തിലെ ഏറ്റവും സുതാര്യവും സത്യസന്ധവുമായ രാജ്യങ്ങളിൽ ഒന്നായി മാറുന്നതിൽ പൊതു അഴിമതി വിരുദ്ധ സൂചികയിൽ 68 പോയിന്റുകൾ നേടിയാണ് യുഎഇ ഒന്നാമതെത്തിയത്.
![](https://assets.sirajlive.com/2025/01/uae-897x538.gif)
അബൂദബി| സുതാര്യതയിലും അഴിമതി വിരുദ്ധ സൂചികയിലും യു എ ഇ മേഖലാതലത്തിൽ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 23ാം സ്ഥാനത്തുമെത്തി. ട്രാൻസ്പരൻസി ഇന്റർനാഷണൽ പുറത്തിറക്കിയ 2024 ലെ അഴിമതി ധാരണ സൂചികയിലാണ് യു എ ഇ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലയിൽ ഒന്നാം സ്ഥാനത്ത് ഇടം നേടിയത്.
ലോകത്തിലെ ഏറ്റവും സുതാര്യവും സത്യസന്ധവുമായ രാജ്യങ്ങളിൽ ഒന്നായി മാറുന്നതിൽ പൊതു അഴിമതി വിരുദ്ധ സൂചികയിൽ 68 പോയിന്റുകൾ നേടിയാണ് യുഎഇ ഒന്നാമതെത്തിയത്. ഓസ്ട്രിയ, ഫ്രാൻസ്, തായ്‌വാൻ, ബഹാമാസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങളെ യു എ ഇ മറികടന്നു. മിഡിൽ ഈസ്റ്റിൽ യു എ ഇ ഏറ്റവും ഉയർന്ന സ്കോർ നിലനിർത്തുന്നു. പൊതുഭരണത്തിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിന് സർക്കാർ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചു വരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
---- facebook comment plugin here -----