Uae
അപൂർവ രോഗം ബാധിച്ച ഫലസ്തീൻ പെൺകുട്ടിക്ക് യു എ ഇ ചികിത്സ നൽകുന്നു
ഗസ്സയിൽ നിന്ന് തെക്ക് ഇസ്റാഈൽ കെരെം ഷാലോം ക്രോസിംഗ് വഴി ഒരാഴ്ച എടുത്താണ് അവർ ആശുപത്രിയിലെത്തിയതെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്തിരുന്നു
അബൂദബി | അപൂർവ ജനിതക രോഗത്താൽ ബുദ്ധിമുട്ടുന്ന നാല് വയസ്സുകാരി ഫലസ്തീൻ പെൺകുട്ടിക്ക് ചികിത്സ ഉറപ്പാക്കി യു എ ഇ. യുദ്ധത്തിന്റെയും നാടുകടത്തലിന്റെയും ഫലമായി ചികിത്സ ലഭിക്കാത്തതിനാൽ മാസങ്ങളായി തുടരുന്ന കഷ്ടപ്പാടുകൾക്ക് അറുതിയാകുമെന്ന പ്രതീക്ഷയോടെയാണ് ജൂലിയ അബു സുവൈതർ എന്ന കുട്ടിയെ യു എ ഇയുടെ ഫ്ലോട്ടിംഗ് ഹോസ്പിറ്റലിൽ മാറ്റിയത്.
ഒമ്പത് മാസമായി മേഖലയിൽ തുടരുന്ന യുദ്ധത്തിൽ, ഒരു ദശലക്ഷത്തിൽ ഒരാൾക്ക് എന്ന തരത്തിലുള്ള അപൂർവ രോഗം പിടിപെട്ട പെൺകുട്ടി കഠിനമായ ക്ലേശം അനുഭവിക്കുകയായിരുന്നു. ജൂൺ 27ന്, അമ്മായിക്കൊപ്പം കുട്ടിയെ അൽ-അരിഷ് നഗരത്തിലെ ഫ്ലോട്ടിംഗ് ഹോസ്പിറ്റലിലെത്തിച്ചു. ഗസ്സയിൽ നിന്ന് തെക്ക് ഇസ്റാഈൽ കെരെം ഷാലോം ക്രോസിംഗ് വഴി ഒരാഴ്ച എടുത്താണ് അവർ ആശുപത്രിയിലെത്തിയതെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്തിരുന്നു.അബൂദബിയിൽ ചികിത്സ തുടരുന്നതിനായി ഫ്ലോട്ടിംഗ് ആശുപത്രിയിൽ നിന്ന് മാറ്റിയ രോഗികളിൽ ഭൂരിഭാഗവും കുട്ടികളാണ്.
---- facebook comment plugin here -----