Connect with us

maoist attack

കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ യു എ പി എ; അഞ്ച് പേരെ തിരിച്ചറിഞ്ഞു

കെ എഫ് ഡി സി ഓഫീസ് ആക്രമണത്തില്‍ അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി

Published

|

Last Updated

കല്‍പ്പറ്റ | വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ യു എ പി എ ചുമത്തി. ആറംഗ സംഘത്തിലെ അഞ്ച് പേരെ പോലീസ് തിരിച്ചറിഞ്ഞു. സി പി മൊയ്തീന്‍, സോമന്‍, സന്തോഷ്, വിമല്‍കുമാര്‍, മനോജ് എന്ന ആഷിക് എന്നിവരെയാന്‍ തിരിച്ചറിഞ്ഞത്. വിമല്‍കുമാര്‍ തമിഴ്‌നാട് സ്വദേശിയെന്നു പൊലീസ് പറഞ്ഞു. കെ എഫ് ഡി സി ഓഫീസ് ആക്രമണത്തില്‍ അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി.

ഒരു വര്‍ഷത്തിനു മുന്‍പാണ് തൃശൂര്‍ വിയ്യൂര്‍ സ്വദേശിയായ മനോജ് സംഘത്തിന്റെ ഭാഗമായത്. ഇതേ സംഘം ആഴ്ചകള്‍ക്ക് മുമ്പ് കേളകം, ആറളം എന്നിവിടങ്ങളിലുമെത്തിയതായി പോലീസ് വ്യക്തമാക്കി. മാവോയിസ്റ്റുകള്‍ക്കായി വനമേഖലയില്‍ പോലീസ് തെരച്ചില്‍ തുടരുകയാണ്.

 

Latest