Connect with us

കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സര്‍വീസായ കേരള സവാരി ചിങ്ങം ഒന്നു മുതല്‍ ആരംഭിക്കുമ്പോള്‍ കേരളത്തില്‍ ടാക്‌സി ഓടിച്ച് ഉപജീവനം കഴിക്കുന്ന ആയിരങ്ങള്‍ക്ക് പ്രതീക്ഷ.
ഊബര്‍, ഓല പോലുള്ള ബഹുരാഷ്ട്ര സംവിധാനങ്ങള്‍ ഓണ്‍ലൈന്‍ ടാക്‌സി രംഗത്തുകടന്നു വന്നപ്പോള്‍ പ്രതിഷേധവുമായി രംഗത്തുവന്ന വിഭാഗം സര്‍ക്കാര്‍ സംവിധാനത്തെ സ്വാഗതം ചെയ്യുകയാണ്.
ബഹുരാഷ്ട്ര കമ്പനികള്‍ മോഹന വാഗ്ദാനങ്ങളുമായി വന്ന് ഒടുവില്‍ തങ്ങളുടെ തൊഴില്‍ മേഖല കൈയ്യടക്കുമെന്ന ആശങ്കയായിരുന്നു പ്രതിഷേധങ്ങള്‍ക്കു വഴിയൊരുക്കിയത്. എന്നാല്‍ സര്‍ക്കാര്‍ സംരംഭം എന്ന നിലയില്‍ കേരള സവാരി യാഥാര്‍ഥ്യമാകുമ്പോള്‍ അതു തങ്ങളെ സംരക്ഷുമെന്ന പ്രതീക്ഷയാണ് ടാക്‌സി ഡ്രൈവര്‍മാര്‍ പങ്കുവയ്ക്കുന്നത്.

 

വീഡിയോ കാണാം

Latest