National
ഉദയ്പുര്‍ കൊലപാതകം; ഒരാള്‍കൂടി അറസ്റ്റില്‍
ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ് ഇയാളെന്ന് കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി.
ഉദയ്പുര്‍ | കൊലപാതക കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. സംഭവ സ്ഥലത്തിനു സമീപം കട നടത്തുന്ന വസീം അലി എന്നയാളാണ് അറസ്റ്റിലായത്. ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ് ഇയാളെന്ന് കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) വ്യക്തമാക്കി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
വിവാദ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട തയ്യല്‍ക്കാരനാണ് കൊല്ലപ്പെട്ടത്.
---- facebook comment plugin here -----