Connect with us

udayanidhi stalin

ബി ജെ പി യുടെ വര്‍ഗീയ രാഷ്ട്രീയം തമിഴ്‌നാട്ടിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് ഉദയനിധി സ്റ്റാലിന്‍

മതം നോക്കാതെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ സഹോദരങ്ങളെ പോലെയാണ് കഴിയുന്നത്‌

Published

|

Last Updated

രാമനാഥപുരം | ബി ജെ പി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍.  തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഇത് തള്ളിക്കളയുമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. രാമനാഥപുരത്ത് ഡി എം കെ യുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമുദായിക സൗഹാര്‍ദ്ദത്തിന് പേര്‌കേട്ടയിടമാണ് രാമനാഥപുരം. ഡി എം കെ ജില്ലാ സെക്രട്ടറി കതുര്‍ബച്ച മുത്തുരാമലിംഗം അതിന് വലിയ ഉദാഹരണമാണ്. മതം നോക്കാതെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ സഹോദരങ്ങളെ പോലെയാണ് കഴിയുന്നതെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ബി ജെ പി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങള്‍ ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിധവയും ആദിവാസി സ്ത്രീയുമായതിനാലാണ് ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പാര്‍ലമെന്റ് ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നതെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.