Connect with us

National

ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഇന്ന് സ്ഥാനമേല്‍ക്കും; നാല് എം എല്‍ എമാര്‍ കൂടി മന്ത്രിമാരാകും

വി സെന്തില്‍ ബാലാജി ഉള്‍പ്പെടെ നാലുപേരും മന്ത്രിമാരാകും.

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മന്ത്രിസഭാ പുനസ്സംഘടനയുടെ ഭാഗമായി വി സെന്തില്‍ ബാലാജി ഉള്‍പ്പെടെ നാലുപേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

ഇന്ന് ഉച്ചയ്ക്കു ശേഷം മൂന്നരയ്ക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി സത്യവാചകം ചൊല്ലിക്കൊടുക്കും. നിലവില്‍ കായിക-യുവജനക്ഷേമ മന്ത്രിയായ ഉദയനിധിക്ക് ആസൂത്രണം, വികസനം എന്നീ വകുപ്പുകളും കൂടുതലായി നല്‍കിയിട്ടുണ്ട്.

കള്ളപ്പണ കേസില്‍ ജയിലിലായിരുന്ന വി സെന്തില്‍ ബാലാജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ബാലാജി ജയില്‍ മോചിതനായി പുറത്തിറങ്ങിയത്.

 

Latest