Connect with us

udf day night protest

യു ഡി എഫിന്റെ രാപകൽ സമരം ഇന്ന് സമാപിക്കും

പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കോഴിക്കോട് | ബജറ്റിലെ ജന ദ്രോഹ നയങ്ങൾക്കെതിരെയുള്ള യു ഡി എഫ് രാപകൽ സമരം ഇന്ന് സമാപിക്കും. സമാപനം രാവിലെ പത്തിന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിൽ യു ഡി എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ അധ്യക്ഷനായിരുന്നു.

യു ഡി എഫ് ജില്ലാ കൺവീനർ എം എ റസാഖ്, ഡി സി സി പ്രസിഡന്റ്അഡ്വ. കെ പ്രവീൺകുമാർ, െക പി സി സി ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ്, മുൻ ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ, ഐ യു എം എൽ ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ട്രഷറർ പാറക്കൽ അബ്ദുല്ല, സംസ്ഥാന സെക്രട്ടറി സി പി ചെറിയമുഹമ്മദ്, എൻ എസ് യു ദേശീയ സെക്രട്ടറി കെ എം അഭിജിത്ത്, എ ഐ സി സി അംഗം ഡോ. എം ഹരിപ്രിയ, വി സി ചാണ്ടി, അഷ്റഫ് മണക്കടവ്, കെ പി രാധാകൃഷ്ണൻ, സി വീരാൻകുട്ടി, എൻ സി അബൂബക്കർ, വി എം ഉമ്മർ, എം പി ആദംമുൽസി, സത്യൻ കടിയങ്ങാട്, കെ മൊയ്തീൻകോയ സംസാരിച്ചു

Latest