Kerala
നിയമസഭാംഗങ്ങൾക്കുള്ള സർക്കാറിൻ്റെ സൗജന്യ ഓണക്കിറ്റ് ബഹിഷ്കരിച്ച് യു ഡി എഫ്
പൊതുജനങ്ങൾക്ക് ഓണക്കിറ്റ് ലഭിച്ചില്ലെന്ന കാരണം മുന്നോട്ടുവെച്ചാണ് ബഹിഷ്കരണം.
തിരുവനന്തപുരം | നിയമസഭാ സാമാജികർക്ക് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റ് ബഹിഷ്കരിച്ച് യു ഡി എഫ്. പൊതുജനങ്ങൾക്ക് ഓണക്കിറ്റ് ലഭിച്ചില്ലെന്ന കാരണം മുന്നോട്ടുവെച്ചാണ് ബഹിഷ്കരണം. മഞ്ഞക്കാർഡുകാർക്കാണ് റേഷൻ ഷോപ്പുകൾ വഴി ഇത്തവണ ഓണക്കിറ്റുള്ളത്. ഇത് ഇന്നത്തോടെ വിതരണം ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചത്.
സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യു ഡി എഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ജനപ്രതിനിധികൾക്ക് സപ്ലൈകോ വഴി കിറ്റ് നൽകാനാണ് ഭക്ഷ്യ വകുപ്പ് തീരുമാനിച്ചത്.
---- facebook comment plugin here -----