Connect with us

Thrikkakara by-election

'തിരുത' മീനുമായി കെ വി തോമസിന്റെ വീടിന് മുന്നില്‍ യു ഡി എഫ് പ്രകടനം

കെ വി തോമസിന്റെ കോലം കത്തിച്ചു

Published

|

Last Updated

കൊച്ചി | തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ച ചരിത്ര വിജയത്തിന് പിന്നാലെ കെ വി തോമസിന്റെ വീടിന് മുന്നില്‍ തിരുത മീനുമായി യു ഡി എഫിന്റെ പ്രതിഷേധ പ്രകടനം. തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി വിട്ട കെ വി തോമസിനെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. വീടിന് പരിസരത്ത് പടക്കം പൊട്ടിച്ച യു ഡി എഫ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കോലവും കത്തിച്ചു. പലപ്പോഴും യു ഡി എഫ് പ്രവര്‍ത്തകര്‍ നടത്തിയ മുദ്രാവാക്യം പ്രകോപനം നിറഞ്ഞതായിരുന്നു. പാര്‍ട്ടിയെ വഞ്ചിച്ച കെ വി തോമസിനെ പിന്നെ കണ്ടോളാമെന്നും പ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞു.

 

 

Latest