Kerala
എസ് ഡി പി ഐ പിന്തുണ വേണ്ടെന്ന് യു ഡി എഫ്
ഞങ്ങള്‍ എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി പഠിപ്പിക്കേണ്ട
തിരുവനന്തപുരം | വിവാദങ്ങള്‍ക്കിടെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ പിന്തുണ സ്വീകരിക്കില്ലെന്ന് യു ഡി എഫ് . പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷവർഗീയതയെയും കോൺഗ്രസ് ഒരുപോലെ എതിർക്കുന്നു.എസ്ഡിപിഐ നൽകുന്ന പിന്തുണയെയും അതുപോലെ കാണുന്നു അതേ സമയം വോട്ട് ചെയ്യുന്നത് വ്യക്തിപരമായ താല്‍പപര്യമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിയും ബിജെപിയും വീണ്ടും ഒക്കച്ചങ്ങാതിമാരായി മാറിയിരിക്കുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിന് വന്നപ്പോള്‍ പതാകയുണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. ഞങ്ങള്‍ എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി പഠിപ്പിക്കേണ്ട. എ കെ ജി സെന്ററില്‍ നിന്ന് തീരുമാനിക്കുന്നതല്ല ഞങ്ങളുടെ പ്രചാരണ രീതിയെന്നും വിഡി സതീശന്‍പറഞ്ഞു