Kerala
വടകരയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി
മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും യുഡിഎഫ് പ്രതിഷേധ യോഗവും മാര്‍ച്ചും നടത്തും
വടകര | പാനൂരിലെ ബോംബ് സ്‌ഫോടനത്തിനിടയില്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി. മുഴുവന്‍ പാര്‍ട്ടി ഓഫീസുകളും റെയ്ഡ് ചെയ്യണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. മണ്ഡലത്തിന്റെ സമീപത്ത് നിന്ന് 10 സ്റ്റീല്‍ ബോമ്പുകളാണ് കണ്ടെത്തിയത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും യുഡിഎഫ് പ്രതിഷേധ യോഗവും മാര്‍ച്ചും നടത്തുമെന്നും യുഡിഎഫ് വടകര തിരഞ്ഞെടുപ്പ് കമ്മറ്റി അറിയിച്ചു.
സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബ് നിര്‍മാണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീണ്‍ കുമാര്‍ ആരോപിച്ചു.പൊട്ടിത്തെറിച്ചത് കൊണ്ട് മാത്രമാണ് ബോംബിന്റെ കാര്യം പുറത്തറിഞ്ഞത്. പാര്‍ട്ടിക്ക് ബന്ധമില്ലെങ്കില്‍ വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമോയെന്നും പ്രവീണ്‍കുമാര്‍ ചോദിച്ചു.
തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി ഭയമുണ്ടെന്ന് പാറക്കല്‍ അബ്ദുള്ള പറഞ്ഞു. ബോംബ് ഓണ്‍ കണ്‍ട്രിയായി വടകര മാറിയെന്നും പാറക്കല്‍ അബ്ദുള്ള വിമര്‍ശിച്ചു. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ സ്വീകാര്യതയില്‍ സിപിഐഎമ്മം വിറളി പൂണ്ടിരിക്കുകയാണെന്നും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.