Kerala
യുഡിഎഫ് പ്രവേശനം: പി വി അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന നിര്‍ണായക ചര്‍ച്ച ഇന്ന്
തൃണമൂല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള യു ഡി എഫ് പ്രവേശനം പി വി അന്‍വര്‍ അംഗീകരിച്ചില്ലെങ്കില്‍ ചര്‍ച്ച നീളും.

തിരുവനന്തപുരം | പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമായുള്ള നിര്‍ണായക ചര്‍ച്ച ഇന്ന് നടക്കും.തിരുവനന്തപുരത്താണ് കൂടിക്കാഴ്ച്ച.തൃണമൂല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി വന്നാല്‍ മുന്നണി പ്രവേശനമാകാം എന്നാണ് കോണ്‍ഗ്രസ് നിലപാട്. പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നണിയിലേക്ക് എത്താം എന്നതാകും അന്‍വറിന് മുന്‍പില്‍ വയ്ക്കുന്ന ഫോര്‍മുല.
അതിന് കഴിയില്ലെങ്കില്‍ പുറത്തുനിന്ന് സഹകരിക്കുക എന്ന ഉപാധിയും മുന്നോട്ട് വച്ചേക്കും.കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും.
തൃണമൂല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള യു ഡി എഫ് പ്രവേശനം പി വി അന്‍വര്‍ അംഗീകരിച്ചില്ലെങ്കില്‍ ചര്‍ച്ച നീളും.