Connect with us

mv govindan master

സോളാര്‍ വിഷയത്തില്‍ യു ഡി എഫ് അന്വേഷണത്തെ ഭയക്കുന്നു: എം വി ഗോവിന്ദന്‍

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചവരുടെ വിവരങ്ങള്‍ എല്ലാം പൊതുജനമധ്യത്തില്‍ തെളിഞ്ഞു.

Published

|

Last Updated

കൊച്ചി | സോളാര്‍ വിഷയത്തില്‍ യു ഡി എഫിന് അന്വേഷണത്തെ ഭയമാണെന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. അന്വേഷണം വന്നാല്‍ യു ഡി എഫിലെ വൈരുധ്യങ്ങള്‍ പുറത്തുവരുമെന്നും ആഭ്യന്തര കലാപം ഉണ്ടാകുമെന്നും യു ഡി എഫ് ഭയക്കുന്നു. അതുകൊണ്ടാണ് അന്വേഷണം വേണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചവരുടെ വിവരങ്ങള്‍ എല്ലാം പൊതുജനമധ്യത്തില്‍ തെളിഞ്ഞു. ഇടതുപക്ഷത്തിനെതിരായ ശ്രമങ്ങള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുകയാണ്. സോളാര്‍ കേസില്‍ സ ിപി എം കക്ഷിയല്ല. ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്വേഷണ കമീഷനെ നിശ്ചയിക്കുന്നത് ഉള്‍പ്പടെ എല്ലാ കാര്യവും ചെയ്തത് കോണ്‍ഗ്രസ് സര്‍ക്കാരാണ്.

അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി നടത്തിയ ഇടപെടലുകളും പുറത്തുവന്നു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി വ്യത്യസ്ത കാര്യങ്ങള്‍ പറയുന്നു. സോളാര്‍ കേസ് സമയത്ത് എല്ലാം അന്വേഷണവും നിയന്ത്രിച്ചത് യു ഡി എഫ് നേതാക്കളായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.