Connect with us

Kerala

കോട്ടയം നഗരസഭയില്‍ യു ഡി എഫിന് ഭരണം നഷ്ടം; എല്‍ ഡി എഫിന്റെ അവിശ്വാസ പ്രമേയം പാസായി

Published

|

Last Updated

കോട്ടയം | കോട്ടയം നഗരസഭയില്‍ യു ഡി എഫിന് ഭരണം നഷ്ടമായി. എല്‍ ഡി എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. പ്രമേയത്തെ അനുകൂലിച്ച് ബി ജെ പിയും വോട്ട് ചെയ്യുകയായിരുന്നു.

29 പേര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. ഒരു വോട്ട് അസാധുവായി. 22 യു ഡി എഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഡി സി സി പ്രസിഡന്റ് നേരിട്ട് വിപ്പ് നല്‍കുകയും ചെയ്തു. യു ഡി എഫിനും എല്‍ ഡി എഫിനും തുല്യ അംഗങ്ങളാണ് നഗരസഭയിലുള്ളത്- 22 വീതം. എട്ട് പേരാണ് ബി ജെ പിക്കുള്ളത്.

 

 

 

---- facebook comment plugin here -----

Latest