Connect with us

Kerala

യുഡിഎഫ് എംഎല്‍എമാര്‍ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും; വി ഡി സതീശന്‍

യുഡിഎഫിലെ എല്ലാ ഘടകക്ഷികളും പുനരധിവാസ ശ്രമങ്ങളില്‍ പങ്കാളികളാകും.

Published

|

Last Updated

കൊച്ചി | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തപശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫിലെ എല്ലാ എംഎല്‍എമാരും ഒരുമാസത്തെ ശബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. വയനാടിന്റെ പുനരധിവാസവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനരധിവാസം നടത്തുന്ന സമയത്ത് വീടുകളിലേക്ക്  മടങ്ങുന്ന ആളുകളില്‍ വരുമാനം നഷ്ടപ്പെട്ടവരും അനാഥരായവരുമുണ്ട്. ദുരന്തത്തിനിരയായ എല്ലാ കുടുംബങ്ങളെയും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ കഴിയണമെന്നാണ് പ്രതിപക്ഷത്തിന്റെ അഭ്യര്‍ത്ഥന. ഇപ്പോള്‍ പ്രഖ്യാപിച്ചതിനു പുറമെ എല്ലാ സഹായവും യുഡിഎഫിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി 100 വീടുകള്‍ വച്ചുനല്‍കും.മുസ്ലീംലീഗ് വലിയ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിലെ എല്ലാ ഘടകക്ഷികളും പുനരധിവാസ ശ്രമങ്ങളില്‍ പങ്കാളികളാകും.

കേരളത്തില്‍ മലയിടിച്ചിലിന് സാധ്യതയുള്ള എല്ലാ പ്രദേശങ്ങളും പ്രോണ്‍ ഏരിയ മാപ്പിങ് നടത്തണം എന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിക്കണം. മണ്ണിന്റെ ഘടന പരിശോധിക്കണം. പ്രകൃതി ദുരന്തങ്ങളെ സംബന്ധിച്ച് മുന്നറിയിപ്പു സംവിധാനം വേണം. മുന്നറിയിപ്പുണ്ടായാല്‍ എത്രയും വേഗം ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയും. അതേസമയം ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കാന്‍ എന്തുചെയ്യണമെന്ന് ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest