Connect with us

No Confidence Motion

പത്തനംതിട്ടയിലെ പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെതിരായ യു ഡി എഫിൻ്റെ അവിശ്വാസ പ്രമേയം പാസായി

ആറിനെതിരെ ഏഴ് വോട്ടുകൾക്കാണ് എൽ ഡി എഫിന് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.

Published

|

Last Updated

മല്ലപ്പള്ളി | പുറമറ്റം പഞ്ചായത്തിൽ എൽ ഡി എഫിന്റെ വൈസ് പ്രസിഡന്റിനെതിരെ യു ഡി എഫ് നൽകിയ അവിശ്വാസ പ്രമേയം പാസായി. ആറിനെതിരെ ഏഴ് വോട്ടുകൾക്കാണ് എൽ ഡി എഫിന് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. 13 അംഗ പഞ്ചായത്തിൽ എൽ ഡി എഫിനും യു ഡി എഫിനും ആറ് അംഗങ്ങളും എൽ ഡി എഫ് സ്വതന്ത്രയായി വിജയിച്ച ഒരംഗവുമാണുള്ളത്.

കഴിഞ്ഞ 22ന് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിക്കെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വോറം തികയാത്തതിനാൽ ചർച്ചക്ക് എടുത്തിരുന്നില്ല. യു ഡി എഫ് അംഗങ്ങളും പ്രസിഡന്റും വിട്ടുനിൽക്കുകയായിരുന്നു.

ഇതിനെ തുടർന്ന് പഞ്ചായത്തിൽ പ്രസിഡന്റിന്റെ വാഹനം ആക്രമിക്കുകയും പ്രസിഡന്റിനെ കൈയേറ്റം ചെയ്യലുമുണ്ടായിരുന്നു. സംഘർഷ സാധ്യത നിലനിന്നതിനാൽ വൻ പൊലിസ് സന്നാഹത്തിലാണ് പഞ്ചായത്തിൽ അവിശ്വാസ വോട്ടെടുപ്പ് നടന്നത്.

Latest