Connect with us

union budget

യു ഡി എഫ്. എം പി മാരും എം എൽ എമാരും ബി ജെ പിയുടെ ഐശ്വര്യമെന്ന് റിയാസ്

ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിൻ്റെ വിമർശം.

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്ത യു ഡി എഫിൻ്റെ എം പിമാരെയും എം എൽ എമാരെയും വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിൻ്റെ വിമർശം. കേരളത്തിന്റെ ചോര കുടിക്കുന്ന കേന്ദ്ര ബജറ്റിനെതിരെ പ്രതികരിക്കാൻ മടിക്കുന്ന യു ഡി എഫ്. എം പി മാരും എം എൽ എമാരും ബി ജെ പിയുടെ ഐശ്വര്യമെന്നാണ് റിയാസ് പരിഹസിച്ചത്.

കേരളത്തെ പൂർണമായും അവഗണിക്കുന്നതായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. മാത്രമല്ല, സമ്പന്നർക്കും മധ്യവർഗക്കാർക്കും വാരിക്കോരി നൽകിയ കേന്ദ്ര ബജറ്റ്, തൊഴിലുറപ്പ് പദ്ധതിയടക്കമുള്ള പാവപ്പെട്ടവരെ ലക്ഷ്യമിട്ടുള്ള പലതിലും ഫണ്ട് വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.

Latest