Kerala
യു ഡി എഫ് ഹര്‍ത്താല്‍; മുക്കത്ത് വാഹനങ്ങള്‍ തടഞ്ഞു
ഒമ്പതു മണിയോടെ മുക്കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ തടഞ്ഞു.
കോഴിക്കോട് | ജില്ലയില്‍ യു ഡി എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. ഞായറാഴ്ച പൊതു അവധിയാണെങ്കിലും പൊതുവെ തുറക്കാറുള്ള കടകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുന്നു. വാഹന ഗതാഗതം പതിവു പോലെയാണ്. പ്രധാനപ്പെട്ട കവലകളിലെല്ലാം പോലീസ് നിരീക്ഷണമുണ്ട്. കടയടപ്പിക്കാനോ വാഹനങ്ങള്‍ തടയാനോ പ്രവര്‍ത്തകര്‍ എവിടെയും തെരുവില്‍ ഇറങ്ങിയതായി വിവരമില്ല.കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ പതിവുപോലെ നടക്കുന്നു.
ഒമ്പതു മണിയോടെ മുക്കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ തടഞ്ഞു. കോഴിക്കോട് നഗരത്തില്‍ സിറ്റി ബസ്സുകള്‍ അധികം ഓടുന്നില്ല. കോഴിക്കോട് മിഠായിത്തെരുവുല്‍ വ്യാപകമായി കടകള്‍ തുറന്നിട്ടില്ല.
കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാി കോഴിക്കോട് ജില്ലയില്‍ യു ഡി എഫ് ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടില്ല. രാവിലെ 6 മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും സാധരണയായി ഞായറാഴ്ച തുറക്കാറുള്ള കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നല്‍കിയത് സി പി എം ആണെന്നുമാണ് കോണ്‍ഗ്രസ് ആരോപണം.
കൂടുതല്‍ പോലീസുകാരെ അയക്കാമെന്ന് പറഞ്ഞതല്ലാതെ ഇടപെട്ടില്ലെന്നും സി പി എം നടത്തിയത് കണ്ണൂര്‍ മോഡല്‍ ആക്രമണമാണെന്നും നേതാക്കള്‍ പറഞ്ഞു. പോലീസിനും സഹകരണ വകുപ്പിനുമെതിരെ കോടതിയെ സമീപിക്കുമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.