Kerala
'പൗരത്വ നിയമത്തിനെതിരെ ശക്തമായി പോരാടിയത് യുഡിഎഫ്; പിണറായിയുടേത് മുതലക്കണ്ണീര്‍'
പ്രക്ഷോഭങ്ങളെ പോലീസിനെ ഉപയോഗിച്ച് നേരിടുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്
തിരുവനന്തപുരം | പൗരത്വ നിയമ ഭേദഗതിയെ ശക്തമായി എതിര്‍ത്തത് കോണ്‍ഗ്രസും യുഡിഎഫുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ പിണറായിയുടേത് മുതലക്കണ്ണീരെന്നും ചെന്നിത്തല ആരോപിച്ചു
നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഉടനീളം യുഡിഎഫ് ശക്തമായ പ്രക്ഷോഭം നടത്തി.പ്രക്ഷോഭങ്ങളെ പോലീസിനെ ഉപയോഗിച്ച് നേരിടുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത് .100 കണക്കിന് കേസ് എടുത്തു .62 പ്രവര്‍ത്തകരെ ജയിലിലിട്ടു .കൊല്ലത്ത് 35 പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല കേസ് എടുത്തു.കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ സന്തോഷിപ്പിക്കാനാണ് കേസുകള്‍ പിന്‍വലിക്കാത്തതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.ന്യായ് യാത്രയിലെ രാഹുലിന്റെ പ്രസംഗം പിണറായി കേള്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു
---- facebook comment plugin here -----