Kerala
ചേലക്കരയിലെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് യു ഡി എഫ്
എ ഐ സി സി അംഗീകരിച്ച് സ്ഥാനാര്‍ഥി പ്രചാരണം തുടങ്ങിയ ഘട്ടത്തില്‍ പിന്‍വലിക്കുന്നത് പാര്‍ട്ടിക്ക് വരും തിരഞ്ഞെടുപ്പുകളില്‍ ദോഷം വരുത്തുമെന്ന വിലയിരുത്തിയ ശേഷമാണ് കെ പി സി സി ഇക്കാര്യം വ്യക്തമാക്കിയത്.
പാലക്കാട് | ചേലക്കരയിലെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് യു ഡി എഫ് വ്യക്തമാക്കി. യു ഡി എഫ് ചേലക്കരയിലെ സ്ഥാനാർഥി രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡി എം കെ സ്ഥാനാര്‍ഥിയായ എന്‍ കെ സുധീറിനെ പിന്തുണക്കണമെന്ന് പി വി അന്‍വറിന്റെ ആവശ്യത്തെ തുടര്‍ന്നാണ് യു ഡി എഫ് നിലപാട് വ്യക്തമാക്കിയത്.
എ ഐ സി സി അംഗീകരിച്ച് സ്ഥാനാര്‍ഥി പ്രചാരണം തുടങ്ങിയ ഘട്ടത്തില്‍ പിന്‍വലിക്കുന്നത് പാര്‍ട്ടിക്ക് വരും തിരഞ്ഞെടുപ്പുകളില്‍ ദോഷം വരുത്തുമെന്ന വിലയിരുത്തിയ ശേഷമാണ് കെ പി സി സി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സഹായം തേടുന്നതിന്റെഭാഗമായാണ് പി വി അൻവർ ഉപാധി വെച്ചതെന്നും സൂചനയുണ്ട്. ഡി എം കെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്‍വറുമായി ചര്‍ച്ച നടത്തി വരികയാണ്.