Connect with us

സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. 29 വാർഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രൻ ഉൾപ്പെടെ 15 യുഡിഎഫ് സ്ഥാനാർഥികൾ ജയിച്ചു. 12 ഇടങ്ങളിൽ എൽഡിഎഫും രണ്ടിടത്ത് ബിജെപിയും ജയിച്ചു. കോൺഗ്രസ് 12, മുസ്‍ലിം ലീഗ് രണ്ട്, സിപിഎം ഒൻപത്, കേരള കോൺഗ്രസ് എം രണ്ട്, സിപിഐ ഒന്ന്, ബിജെപി രണ്ട്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് പാർട്ടി തിരിച്ചുള്ള കക്ഷിനില. എൽഡിഎഫിൽനിന്ന് ഏഴു സീറ്റുകളും ബിജെപിയിൽനിന്ന് രണ്ടു സീറ്റുകളുമാണ് യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫിന്റെ രണ്ടു സീറ്റുകൾ എൽഡിഎഫും പിടിച്ചെടുത്തു. ബിജെപി ആലപ്പുഴയിൽ ഒരു സീറ്റ് എൽഡിഎഫിൽനിന്നു പിടിച്ചെടുത്തു.

വീഡിയോ കാണാം

Latest