Kerala
ബജറ്റിനെതിരെ ജനകീയ സർവേയുമായി യു ഡി എഫ്
സര്‍വേ സാമൂഹിക മാധ്യമങ്ങൾ വഴി. ഉദ്ഘാടനം നിയമസഭാ കവാടത്തില്‍ നടന്നു
തിരുവനന്തപുരം | കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ ജനവിരുദ്ധതയില്‍ പ്രതിഷേധിച്ച് ജനകീയ സര്‍വേയുമായി യു ഡി എഫ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് സര്‍വേ നടത്തുന്നത്.
ഇന്ധന സെസ്, നികുതി വര്‍ധന ഉള്‍പ്പെടെയുള്ള നയങ്ങളില്‍ പ്രതിഷേധിച്ച് യു ഡി എഫിൻ്റെ നേതൃത്വത്തില്‍ വ്യാപകമായി സമരങ്ങള്‍ നടക്കുന്നതിനിടെയാണ് ജനഹിത സര്‍വേ നടത്തുന്നത്.
സര്‍വേയുടെ ഉദ്ഘാടനം നിയമസഭാ കവാടത്തില്‍ നടന്നു. എം എല്‍ എമാരായ ശാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം, സി ആര്‍ മഹേഷ് എന്നിവര്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ പന്തലില്‍ നിന്നാണ് ഫേസ്ബുക്ക് ലൈവ് വഴി സര്‍വേ പ്രഖ്യാപനം നടന്നത്.
സംസ്ഥാന ബജറ്റിലെ 10 നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കുകയും അതില്‍ കൂടുതല്‍ ജനവിരുദ്ധമായ മൂന്നെണ്ണം ജനകീയ സര്‍വേയിലൂടെ കണ്ടെത്താനുമാണ് യു ഡി എഫ് തീരുമാനം.